Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹി​റ സേ​വി​ങ്സ്‌...

ഹി​റ സേ​വി​ങ്സ്‌ അ​ഞ്ചാം വാ​ർ​ഷി​ക​സം​ഗ​മം ന​ട​ത്തി

text_fields
bookmark_border
ഹി​റ സേ​വി​ങ്സ്‌ അ​ഞ്ചാം വാ​ർ​ഷി​ക​സം​ഗ​മം ന​ട​ത്തി
cancel
camera_alt

കു​വൈ​ത്ത്‌ കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി വ​രു​ന്ന ‘ഹി​റ സേ​വി​ങ് സ്കീം’ ​

അ​ഞ്ചാം വാ​ർ​ഷി​ക സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത്‌ കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി വ​രു​ന്ന ‘ഹി​റ സേ​വി​ങ് സ്‌​കീ​ന്റെ’ അ​ഞ്ചാം വാ​ർ​ഷി​ക സം​ഗ​മ​വും ‘സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണം പ്ര​വാ​സി​ക​ളി​ൽ’ വി​ഷ​യ​ത്തി​ൽ ഉ​ദ്ബോ​ധ​ന​വും സം​ഘ​ടി​പ്പി​ച്ചു.

ഫ​ർ​വാ​നി​യ ഫ്ര​ണ്ട് ലൈ​ൻ ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മം കു​വൈ​ത്ത്‌ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് ഹ​മ​ദാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ.​കെ. റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി ജി​ല്ല കൗ​ൺ​സി​ൽ അം​ഗം കോ​യ ക​ക്കോ​ടി ഉ​ദ്ബോ​ധ​ന ക്ലാ​സ് ന​യി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എം.​ആ​ർ. നാ​സ​ർ ഹി​റ​യു​ടെ പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ത്തി. കെ.​എം.​സി.​സി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം ഹാ​ജി പാ​ലോ​ത്തി​ൽ ഹി​റ സേ​വി​ങ് സ്കീം ​പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സീ​സ് പേ​രാ​മ്പ്ര, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം കൊ​ട​ക്കാ​ട്ട് ഇ​ബ്രാ​ഹിം ഹാ​ജി, റ​ഷീ​ദ് പ​യ​ന്തോ​ങ്ങ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ജീ​ദ് മു​റി​ച്ചാ​ണ്ടി ഖി​റാ​അ​ത്ത് ന​ട​ത്തി. ഹി​റ കോ​ർ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​റാ​ജ് ചേ​നോ​ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ഖ്‌​ബാ​ൽ ചീ​രാ​ങ്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsKuwait KMCC Committee Nadapuram
News Summary - kuwait kmcc nadapuram committee annual meeting
Next Story