എജുകെയർ അതിഥികൾക്ക് സ്വീകരണം
text_fieldsകുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന എജുകെയർ ഫെലോഷിപ്പ് പ്രോഗ്രാം ബീക്കണിൽ പങ്കെടുക്കാൻ എത്തിയ സിജി ഡയറക്ടർ ഹുസൈൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ അനസ് ബിച്ചു എന്നിവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന എജുകെയർ ഫെലോഷിപ്പ് പ്രോഗ്രാം ബീക്കണിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ സിജി ഡയറക്ടർ ഹുസൈൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ അനസ് ബിച്ചു എന്നിവർക്ക് വിമാനത്താവളത്തിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് റഊഫ് മഷൂർ തങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ടി.വി. ലത്തീഫ്, ജനറൽ സെക്രട്ടറി അനുഷാദ് തിക്കോടി, വൈസ് പ്രസിഡന്റ് ഇസ്മായിൽ സൺഷൈൻ, എജുകെയർ ചെയർമാൻ നിയാസ് കൊയിലാണ്ടി, മണ്ഡലം സെക്രട്ടറി നവാസ് കോട്ടക്കൽ, അത്തീഖ് കൊല്ലം, സാഹിർ പുളിയഞ്ചേരി എന്നിവർ പങ്കെടുത്തു.
കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന എജുകെയർ ഫെലോഷിപ്പ് ബീക്കൺ പരിപാടി വെള്ളിയാഴ്ച ഉച്ചക്ക് ദജീജ് മെട്രോ ഹാളിൽ നടക്കും.

