അനുസ്മരണ യോഗവും പ്രാർഥനാ സദസ്സും
text_fieldsകെ. ഇബ്രാഹീം മാസ്റ്റർ അനുസ്മരണ യോഗം കെ.എം.സി.സി നാഷനൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് നേതാവും വിദ്യാഭ്യാസ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ. ഇബ്രാഹിം മാസ്റ്ററുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. അസ്ലം ബാർഗൈബ പ്രാർഥനക്ക് നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത്, കോഴിക്കോട് ജില്ല പ്രസിഡന്റ് ഫാസിൽ കൊല്ലം, ജനറൽ സെക്രട്ടറി ഡോക്ടർ മുഹമ്മദലി, അസീസ് പേരാമ്പ്ര, അസീസ് തിക്കോടി, സലാം നന്തി, ടി.വി ലത്തീഫ്, ശരീഖ് നന്തി, ടി.വി ഫൈസൽ, ഷാഹുൽ ബേപ്പൂർ, സാദിഖ് ടി.വി, നിയാസ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി സ്വാഗതവും സെക്രട്ടറി അനുഷാദ് തിക്കോടി നന്ദിയും പറഞ്ഞു.