കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല സമ്മേളനം
text_fieldsകെ.എം.സി.സി കാസർകോട് ജില്ല സമ്മേളനത്തിൽ കെ.എം.ഷാജി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല സമ്മേളനം അബ്ബാസിയ സെൻട്രൽ സ്കൂളിൽ മുസലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷതവഹിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യ പ്രഭാഷണം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ കുവൈത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, റഫീഖ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. വ്യവസായി മൻസൂർ ചൂരിക്ക് യൂത്ത് ഐക്കൺ അവാർഡും എം.എ.ഹൈദറലിക്ക് കമ്യൂണിറ്റി ബിസിനസ് അവാർഡും ചടങ്ങിൽ സമ്മാനിച്ചു.
കെ.എം.സി.സി കാസർകോട് ജില്ല സമ്മേളന സദസ്സ്
അബ്ദുൽ റസാഖ് (ബദ്ർ മെഡിക്കൽ), മുഹമ്മദലി (മാംഗോ ഹൈപ്പർ), ബിപിൻ (അൽ മുസൈനി എക്സ്ചേഞ്ച്), നീരജ് (അൽ ശുമോഖ്), ബഷീർ ബാത്ത, സൈനുദ്ദീൻ കടിഞ്ഞിമൂല, ഇ.കെ.മുസ്തഫ കോട്ടപ്പുറം,ഹനീഫ പാലായി, ഡോ.സഹീമ മുഹമ്മദ്, സാജിദ ഖാലിദ്, സന മിസ്ഹബ്, അബ്ദുൽ ഹക്കീം അൽ ഹസനി, നിസാർ മയ്യള, അസീസ് തളങ്കര, ഉമ്മർ ഉപ്പള, ഷംസുദ്ദീൻ ബദരിയാ എന്നിവർ സന്നിഹിതരായിരുന്നു.
അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട ഖിറാത്ത് നടത്തി. ജില്ല ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ ഖുത്തുബുദ്ദീൻ ബെൽക്കാട് നന്ദിയും പറഞ്ഞു. കെ.എം.സി.സി ജില്ല സെക്രട്ടറിയേറ്റ് ഭാരവാഹികളായ അബ്ദുല്ല കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി.അഷ്റഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

