കുവൈത്ത് കെ.എം.സി.സി ഗുരുവായൂർ മണ്ഡലം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു
text_fieldsകബീർ മുനക്കകടവ് ,റഷീദ് എങ്ങണ്ടിയൂർ,ഷാഹിൻ അറക്കൽ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ അബ്ദുറഹിമാൻ വടക്കേകാടിന്റെ അധ്യക്ഷതയിൽ ചേർന്ന മണ്ഡലം ജനറൽ ബോഡി യോഗത്തിൽ റഷീദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 2023 -2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ചുമതലപ്പെടുത്തിയ റിട്ടേണിങ് ഓഫിസറായ റാഷിദ് കുന്ദംകുളം, നിരീക്ഷകനായ നാസർ തളിയുടെയും മേൽനോട്ടത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പുതിയ ഭാരവാഹികൾ: കബീർ മുനക്കകടവ് (പ്രസി.), റഷീദ് എങ്ങണ്ടിയൂർ (ജന. സെക്ര.), ഷാഹിൻ അറക്കൽ (ട്രഷ.), അബു അയ്നിക്കൽ പുന്നയൂർക്കുളം, ഷാഹുൽ ഹമീദ് തൊഴിയൂർ , മനാഫ് കടവിൽ (വൈ. പ്രസി.), മുനീർ കടപ്പുറം, താഹിർ ചെമ്മനൂർ, ഹുസൈൻ പനങ്ങാവിൽ വൈലത്തൂർ (ജോ.സെക്ര.). ജില്ല കൗൺസിൽ മെംബർമാർ: അബ്ദുൽ റഹ്മാൻ വടക്കേകാട്, മുഹമ്മദ്റാഫി അഞ്ചങ്ങാടി, അബ്ദുൽനാസർ ചാവക്കാട്. കെ.എം.സി.സി തൃശൂർ ജില്ല ആക്ടിങ് പ്രസിഡന്റ് ഇല്യാസ് മൗലവി, ജില്ല ജനറൽ സെക്രട്ടറി ലത്തീഫ്, ജില്ല വൈസ് പ്രസിഡന്റുമാരായ ഷാജഹാൻ, അസീസ് പാടൂർ, ഇക്ബാൽ കൈപ്പമംഗലം എന്നിവർ സംസാരിച്ചു. റഷീദ് സ്വാഗതവും, ഷാഹിൻ നന്ദിയും പറഞ്ഞു.