കുവൈത്ത് കെ.എം.സി.സി ബേപ്പൂർ മണ്ഡലം വിന്റർ ക്യാമ്പ്
text_fieldsകുവൈത്ത് കെ.എം.സി.സി ബേപ്പൂർ മണ്ഡലം വിന്റർ ക്യാമ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബേപ്പൂർ മണ്ഡലം കമ്മിറ്റി വിന്റർ ക്യാമ്പ് വഫ്ര ഫാംഹൗസിൽ സംഘടിപ്പിച്ചു. കുവൈത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ബേപ്പൂർ മണ്ഡലം പ്രസിഡന്റ് ഗഫൂർ പെരുമുഖം അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, ജില്ല വൈസ് പ്രസിഡന്റ് അലി അക്ബർ കറുത്തേടത്ത് എന്നിവർ സംസാരിച്ചു. യൂസുഫ് കള്ളിത്തൊടി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് സ്വാഗതവും ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളും മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരു ഗാനവിരുന്നും ക്യാമ്പിന്റെ മാറ്റ് കൂട്ടി. മേഖല അടിസ്ഥാനത്തിൽ നടത്തിയ വടംവലിയിൽ ബേപ്പൂർ മേഖലയെ ഫൈനലിൽ പരാജയപ്പെടുത്തി രാമനാട്ടുകര മുനിസിപ്പാലിറ്റി വിജയികളായി.
മണ്ഡലം ഭാരവാഹികളായ സമീർ ബേപ്പൂർ, സിയാലികോയ, തശ്രീഫ്, ജാബിർ, ഫക്രുദ്ദീൻ, മുനീർ പെരുമുഖം, പി.കെ. ജംഷീർ, നസീർ, അസീസ് അരക്കിണർ, ജലീൽ, സലീം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

