Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് : കേരള...

കു​വൈ​ത്ത് : കേരള യുനൈറ്റഡ് ഡിസ്‌ട്രിക്‌ട് അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം ചേർന്നു

text_fields
bookmark_border
Kerala United District Association
cancel
camera_alt

കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ഭാരവാഹികൾ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള യു​നൈ​റ്റ​ഡ് ഡി​സ്‌​ട്രി​ക്‌​ട് അ​സോ​സി​യേ​ഷ​ൻ (കു​ട) വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗം ഹൈ​ഡൈ​ൻ ഹാ​ളി​ൽ ചേ​ർ​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചെ​സി​ൽ ചെ​റി​യാ​ൻ രാ​മ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2023-24 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ത്തി​ൽ അ​ഡ്വ. മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ജി​യേ​ഷ് അ​ബ്ദു​ൽ ക​രീം സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ തീ​രു​മാ​ന പ്ര​കാ​രം ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യെ​ന്നോ​ണം അ​ഞ്ച് ജി​ല്ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ക​ൺ​വീ​ന​ർ ക​മ്മി​റ്റി​യി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്ത​ത്. ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്റ് അ​ല​ക്സ് പു​ത്തൂ​രി​നെ ഐ​ക​ക​േ​ണ​ഠ്യ​ന തെ​ര​ഞ്ഞെ​ടു​ത്തു. ക​ൺ​വീ​ന​ർ​മാ​രാ​യി ഹ​മീ​ദ് മ​ധൂ​ർ (കാ​സ​ർ​കോ​ട് എ​ക്സ്പാ​ട്രി​യേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ), പി.​വി. ന​ജീ​ബ് (ജി​ല്ല അ​സോ​സി​യേ​ഷ​ൻ), സേ​വി​യ​ർ ആ​ൻ​റ​ണി (ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ) ബി​നോ​യ് ച​ന്ദ്ര​ൻ (ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​രോ ജി​ല്ല​യി​ൽ​നി​ന്നും പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ർ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളാ​യും ജ​ന​റ​ൽ ബോ​ഡി​യി​ലേ​ക്ക് പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, മു​ൻ പ്ര​സി​ഡ​ന്റ്, മു​ൻ സെ​ക്ര​ട്ട​റി, അ​ഥ​വാ അ​ത​ത് ജി​ല്ല പ്ര​സി​ഡ​ന്റ് നി​ർ​ദേ​ശി​ക്കു​ന്ന അ​ഞ്ചു പേ​രെ ജ​ന​റ​ൽ ബോ​ഡി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitAnnual general BodyKerala United District Association
News Summary - Kuwait: Kerala United District Association held its annual general body meeting
Next Story