കുവൈത്ത് കേരള പ്രീമിയർ ലീഗ് ക്രിക്കറ്റിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ സീസണിലെ കുവൈത്ത് കേരള പ്രീമിയർ ലീഗിന് (കെ.കെ.പി.എൽ) സുലൈബിയ ഗ്രൗണ്ടിൽ തുടക്കമായി. രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകൾ മാറ്റുരക്കുന്ന ലീഗിൽ മലയാളി താരങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. 20 ഓവറിലാണ് മത്സരം.
ഒരു ഗ്രൂപ്പിൽ ആറു ടീമുകൾ എന്ന നിലയിൽ രണ്ടു വിഭാഗങ്ങളായി ടീമുകളെ വിഭജിച്ചിട്ടുണ്ട്. ഗ്രൂപ് എയിൽ ആർ.എസ്.ജി കടത്തനാടൻ, തൃശൂർ സ്ട്രൈക്കേഴ്സ്, സൈപേം കാലിക്കറ്റ്, കൊച്ചിൻ ഹൂറികൻസ്, ഫ്രീഡം ഫൈറ്റർ കൊച്ചിൻ, ആലിപ്പി യുനൈറ്റഡ് ടീമുകൾ ഉൾപ്പെടുന്നു. ഗ്രൂപ് ബിയിൽ കെ.ആർ.എം പാന്റേഴ്സ്, അൽ മുല്ല എക്സ്ചേഞ്ച് തൃശൂർ ലയൺസ്, ട്രാവൻകോർ ട്രൈഡൻസ്, കണ്ണൂർ ബ്ലൂ ഡ്രാഗൺസ്, റോയൽ ചങ്ങനാശ്ശേരി, അറേബ്യൻ ഈഗിൾസ് കോഴിക്കോട് എന്നിവയും ഉൾപ്പെടുന്നു. ഓരോ ഗ്രൂപ്പിലും ടീമുകൾ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയന്റ് ലഭിക്കുന്ന മൂന്നു ടീമുകൾ വീതം സൂപ്പർ സിക്സിലേക്ക് യോഗ്യത നേടും. ഇവ പരസ്പരം കളിച്ചാണ് സെമി, ഫൈനൽ ടീമുകളെ കണ്ടെത്തുക. രാത്രി എട്ടു മുതലാണ് മത്സരങ്ങൾ ആരംഭിക്കുക.
കുവൈത്ത് കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്ന ടീം അംഗങ്ങളും കെ.കെ.പി.എൽ അധികൃതരും
സെപ്റ്റംബർ എട്ടിനാണ് ഫൈനൽ മത്സരം. ഫൈനൽ അടക്കം മൊത്തം 46 മത്സരങ്ങൾ നടക്കും. മത്സരത്തിന് മുന്നോടിയായി ടീം ക്യാപ്റ്റന്മാരുടെയും കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം ചേർന്നു.
കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗം നവീൻ ഡി ധനഞ്ജയൻ, മെൽവിൻ, റോബർട്ട്, കുവൈത്ത് ദേശീയ ടീം അംഗം ഷിറാസ് ഖാൻ, മറ്റു ടീം അംഗങ്ങൾ, മുഹമ്മദ് താരിഖ്, പ്രമോദ് വർഗീസ്, ശ്രീജിത് പ്രഭാകർ, സുബിൻ ജോസ്, നിഷാദ്, നിതിൻ സാമുവൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

