കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് കേരള പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പിെൻറ ഉദ്ഘാടന ചടങ്ങ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്ത്, ബദർ അൽ സമ ക്ലിനിക്ക് എന്നിവയുമായി സഹകരിച്ച് വെള്ളിയാഴ്ച അദാൻ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് നടത്തിയത്. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു.
ബദർ അൽ സമ ക്ലിനിക്ക് മാനേജർ അബ്ദുൽ റസാഖ്, മാർക്കറ്റിങ് മാനേജർ അനസ്, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തെ പ്രതിനിധാനംചെയ്ത് ഡോ. ജിബിൻ തോമസ്, സാമൂഹിക പ്രവർത്തകൻ ബിജോയ്, ഉപദേശക സമിതി അംഗങ്ങളായ തോമസ് പള്ളിക്കൽ, അഡ്വ. സുരേഷ് പുളിക്കൽ, അബ്ദുൽ കലാം മൗലവി, സിറാജുദ്ദീൻ, ജനറൽ സെക്രട്ടറി സുശീല കണ്ണൂർ, സെക്രട്ടറി വനജ രാജൻ, ട്രഷറർ സജീവ് കുന്നത്ത്, വൈസ് പ്രസിഡൻറ് സാറാമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
ക്യാമ്പിന് ജോസ്, സജീവ് കുന്നുമ്മേൽ, മുഹമ്മദ് ഐരോൾ, സുസെൻ, എബ്രഹാം ജോൺ, ബ്ലെസ്സൺ, അർഷാദ്, ഷിജു, വിഷ്ണു, അനിലാൽ ആസാദ്, നെൽസൺ, അബ്ദുൽ കരീം, ശ്രീകുമാർ, സച്ചിൻ, കിരൺ, ശകുന്തള,
ലതാകുമാരി, സജില, ശാലു, രജനി എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ വിനോദ് ഹരീന്ദ്രൻ സ്വാഗതവും ട്രഷറർ ബൈജുലാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

