‘പ്രവാസിയും മാനസിക പ്രശ്നങ്ങളും’ കെ.കെ.എം.എ വെബിനാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ സോൺ സ്കിൽ ഡെവലപ്മെന്റ് വിങ് സ്പാരോ ബെൽ കൗൺസലിങ് വിഭാഗവുമായി ചേർന്ന് മാനസികാരോഗ്യ സംരക്ഷണത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു.
സോൺ പ്രസിഡന്റ് പി.പി. സലീം നിയന്ത്രിച്ചു. കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം ഉദ്ഘാടനം ശചയ്തു. വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, ട്രഷറർ മുനീർ കുനിയ, മറ്റു കേന്ദ്ര-സോൺ-ബ്രാഞ്ച്-യൂനിറ്റ് നേതാക്കൾ പങ്കെടുത്തു.
മാനസികാരോഗ്യ വിദഗ്ധൻ മുഹമ്മദ് സജ്ജാദ് ക്ലാസെടുത്തു. സ്പാരോ ബെൽ ഓപറേഷൻ ഹെഡ് സെയ്ദ് ഷുഹൈബ് ബാഫഖി സ്പാരോ ബെൽ ഓൺലൈൻ ബിസിനസ് ഗേറ്റ് വേ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സോണൽ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് ഷമീർ അവലോകന പ്രസംഗം നടത്തി. സോണൽ ജനറൽ സെക്രട്ടറി ജംഷിദ് സ്വാഗതവും ഫർവാനിയ സോൺ അഡ്മിൻ സെക്രട്ടറി സിദ്ദീഖ് നന്ദിയും പറഞ്ഞു.

