കെ.കെ.എം.എ അനുമോദന സദസ്സും മോട്ടിവേഷൻ ക്ലാസും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) അംഗങ്ങളായവരുടെ മക്കൾക്കുള്ള അനുമോദന പരിപാടികൾക്ക് തുടക്കമായി. കേരളത്തിലെ വിവിധ ജില്ലകളെ കേന്ദ്രീകരിച്ച് നടത്തുന്ന അനുമോദന സദസ്സ് ജൂലൈ ആറിന് കണ്ണൂർ താണക്കുള്ള നോളജ് സെന്ററിൽ ആരംഭിക്കും. എസ്.എസ്.എൽ.സി വിജയികളെ ഉപഹാരങ്ങൾ നൽകി ആദരിക്കുന്നതോടൊപ്പം മോട്ടിവേഷൻ ക്ലാസും ലഹരി വിരുദ്ധ ക്ലാസും ഉൾപ്പെടുത്തിയാണ് പരിപാടി. കേരള വഖഫ് ബോർഡ് മെംബർ പി.വി. സൈനുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും. നസറുൽ ഇസ് ലാം, അഷ്റഫ് എന്നിവർ സംസാരിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കാസർകോട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 655 കുട്ടികളെയാണ് ഈ വർഷം ആദരിക്കുന്നത്.

