കെ.ഐ.സി മനുഷ്യജാലിക സംഘടിപ്പിച്ചു
text_fieldsകെ.ഐ.സി അബ്ബാസിയയിൽ സംഘടിപ്പിച്ച മനുഷ്യജാലികയിൽ ശിഹാബ് മാസ്റ്റർ നീലഗിരി പ്രമേയ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) മനുഷ്യജാലിക സംഘടിപ്പിച്ചു. അബ്ബാസിയ ചാച്ചൂസ് ഓഡിറ്റോറിയത്തിൽ കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ പ്രമേയത്തിൽ കേന്ദ്ര സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി പ്രഭാഷണം നിർവഹിച്ചു.
ഭരണകൂടങ്ങളുടെ നിരുത്തരവാദപ്പെട്ട ചെയ്തികളാലും നീതിപീഠങ്ങളുടെ നിസ്സംഗതകളാലും ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും നഷ്ടപ്പെട്ടുപോകാൻ പാടില്ല. ഇത് തടയേണ്ടത് ഏതൊരു പൗരന്റെയും അവകാശവും ബാധ്യതയുമാണെന്ന് അദ്ദേഹം ഉണർത്തി. എസ്.കെ.എസ്.ബി.വി പ്രവർത്തകർ ഇംതിനാൻ, സഅദ് എന്നിവർ ജാലികാഗീതം ആലപിച്ചു. അബ്ദുൽ ഗഫൂർ ഫൈസി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത്, കെ.കെ.എം.എ വൈസ് പ്രസിഡന്റ് ഒ.പി. ശറഫുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു. കെ.ഐ.സി ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും കെ.ഐ.സി സെക്രട്ടറി നിസാർ അലങ്കാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

