കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഏരിയ കൺവെൻഷൻ സമാപിച്ചു
text_fieldsകുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഏരിയ കൺവെൻഷനിൽ ടി.കെ.അഷ്റഫ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: വിസ്ഡം ഇസ്ലാസ്മിക്ക് ഓർഗനൈസേഷൻ നേതാക്കളായ പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ്, ജി.സി.സി ഇൻചാർജുള്ള വൈസ് പ്രസിഡന്റ് ഷരീഫ് എലാങ്കോട് എന്നിവരുടെ കുവൈത്ത് സന്ദർശനത്തിന്റെ ഭാഗമായി കെ.കെ.ഐ.സി കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച ഏരിയ കൺവെൻഷനുകൾക്ക് സമാപനമായി. അബ്ബാസിയ, സാൽമിയ,ഫഹാഹീൽ,ഫർവാനിയ എന്നീ ഏരിയകൾ കേന്ദ്രമാക്കിയാണ് കൺവെൻഷനുകൾ സംഘടിപ്പിച്ചത്.
വിസ്ഡം പ്രവർത്തനങ്ങൾ വിവിധ പദ്ധതികൾ,ആനുകാലിക സംഭവങ്ങൾ എന്നിവ പി.എൻ. അബ്ദുൽ ലത്തീഫ് മദനി, ടി.കെ.അഷ്റഫ് എന്നിവർ കൺവെൻഷനുകളിൽ വിശദീകരിച്ചു. വിവിധ പ്രബോധന, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഷോർട്ട് വിഡിയോ പ്രദർശനവും നടന്നു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ്, ഓർഗനൈസിങ് സെക്രട്ടറി സ്വാലിഹ് സുബൈർ സെക്രട്ടറിയേറ്റ് ഭാരവാഹികൾ എന്നിവർ കൺവെൻഷനുകൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

