അബ്ദുസ്സലാം സ്വലാഹിക്ക് കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ യാത്രായയപ്പ് നൽകി
text_fieldsഅബ്ദുസ്സലാം സ്വലാഹിക്ക് കെ.കെ.ഐ.സിയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന അബ്ദുസ്സലാം സ്വലാഹിക്ക് കുവൈത്ത് കേരള ഇസ്‌ലാഹീ സെന്ററിന്റെ (കെ.കെ.ഐ.സി) നേത്യത്വത്തിൽ യാത്രയപ്പ് നൽകി. കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ പ്രവർത്തകനും 18 വർഷമായി ജഹറ ജംഇയ്യത്ത് ഇഹ്യാഉതുറാസ് ഇസ്‌ലാമിയിൽ പ്രബോധന വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു ഈരാറ്റു പേട്ട സ്വാദേശിയും, പണ്ഡിതനുമായ അബ്ദുസ്സലാം സ്വലാഹി.
ഫൈഹ ബൈത്തു ദഅ വയിൽ നടന്ന യാത്രയയപ്പ് സംഗമത്തിൽ കെ.കെ.ഐ.സി, ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കാപ്പാട് അധ്യക്ഷത വഹിച്ചു. മുസ്തഫ സഖാഫി ഉദ്ബോധന പ്രഭാഷണം നടത്തി. ഹാഫിദ് മുഹമ്മദ് അസ്‌ലം, അനിലാൽ ആസാദ്, അബ്ദുൽ അസീസ് നരക്കോട്, സുബിൻ യൂസഫ്, അഷ്‌റഫ് ഏകരൂൽ,അൻസാർ കൊയിലാണ്ടി,അബ്ദുറഹിമാൻ തങ്ങൾ, സമീർ അലി ഏകരൂൽ, സാജു ചെംനാട്, ഷബീർ സലഫി, സൈദലവി സുല്ലമി, പി.എൻ,അബ്ദുറഹിമാൻ എന്നിവർ ആശംസ നേർന്നു.
ആക്റ്റിങ് ജനറൽ സെക്രട്ടറി എൻ.കെ.അബ്ദുസ്സലാം സ്വാഗതവും, ട്രഷറർ കെ.സി.അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു. ചടങ്ങിൽ അബ്ദുസ്സലാം സ്വലാഹിക്ക് കെ.കെ.ഐ.സിയുടെ ഉപഹാരം അസ്ലം കാപ്പാട് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

