കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റർ സാൽമിയ സോൺ ഭാരവാഹികൾ
text_fieldsശമീർ മദനി കൊച്ചി (പ്രസി), സമീർ അലി എകരൂൽ (ജന. സെക്ര) മുസ്തഫ അബൂബക്കർ പാടൂർ (ട്രഷ)
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്‍റർ (കെ.കെ.ഐ.സി) സാൽമിയ സോൺ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ സോൺ വൈസ് പ്രസിഡന്‍റ് ടി. അൻസാർ അധ്യക്ഷത വഹിച്ചു. സോൺ ജനറൽ സെക്രട്ടറി സമീർ അലി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സക്കീർ കൊയിലാണ്ടി, മുജീബ് റിഗൈ, ഉസൈമത്ത് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ശമീർ മദനി കൊച്ചി (പ്രസി), സമീർ അലി എകരൂൽ (ജന. സെക്ര), മുസ്തഫ അബൂബക്കർ പാടൂർ (ട്രഷ), അൻസാർ (വൈസ് പ്രസി), ജസീർ അഹമ്മദ് (ദഅവ), അർഷദ് മുഹമ്മദ് (ക്യൂ.എച്ച് .എൽ.സി), ഷാജു പൊന്നാനി (സോഷ്യൽ വെൽഫെയർ), അൽ അമീൻ അബ്ദുൽ അസീസ് (വിദ്യാഭ്യാസം), മുഹമ്മദ് ശരീഫ് മൻജയിൽ (പി.ആർ ആൻഡ് പബ്ലിക്കേഷൻ), നൗഷാദ് (ക്രിയേറ്റിവിറ്റി) എന്നിവരെ തെരഞ്ഞെടുത്തു.