നന്മയുടെ ദിനരാത്രങ്ങളെ പ്രയോജനപ്പെടുത്തുക -കെ.കെ.ഐ.സി ഇഫ്താർ സംഗമം
text_fields1. കെ.കെ.ഐ.സി ഗ്രാൻഡ് ഇഫ്താർ സംഗമം പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു, 2. കെ.കെ.ഐ.സി ഗ്രാൻഡ് ഇഫ്താർ സംഗമ സദസ്സ്
കുവൈസിറ്റി: ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദ്ർ ഉൾക്കൊള്ളുന്ന റമദാന്റെ അവസാന ദിനങ്ങളെ ദൈവീക സാമീപ്യം കൊണ്ടും, സത്കർമങ്ങൾ കൊണ്ടും സജീവമാകാൻ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) ഗ്രാൻഡ് ഇഫ്താർ സംഗമം ഉണർത്തി.
അൽ നാസർ സ്പോർട്ടിങ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രഡിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം സ്വലാഹി റമദാൻ പ്രഭാഷണം നടത്തി.
കുവൈത്ത് മതകാര്യ മന്ത്രാലയം വിദേശകാര്യ വകുപ്പ് ഡയറക്ടർ സത്താം ഖാലിദ് അൽ മുസീൻ മുഖ്യാതിഥിയായി പങ്കെടുത്തു. കുവൈത്തിലെ വിവിധ സംഘടന, ബിസിനസ് രംഗത്തുള്ള സിദ്ധീഖ് വലിയകത്ത്, മുസ്തഫ കാരി, റാഫി നന്തി, മുനീർ കുനിയ, ഷബീർ, അപ്സര മഹമൂദ്, ഷബീർ മണ്ടോളി, അഫ്സൽ ഖാൻ, ടി.പി.അബ്ദുൽ അസീസ് എന്നിവർ പങ്കെടുത്തു.
മുഹമ്മദ് അസ് ലം കാപ്പാട്, സമീർ അലി എകരുൽ, കെ.സി.അബ്ദുൽ മജീദ്, അമീൻ ഹവല്ലി, ഹാഫിദ് മുഹമ്മദ് അസ് ലം, മുനീർ കപ്പാട്, ശബീർ നന്തി, ഹാറൂൻ, നഹാസ്, അബ്ദുൽ അസീസ് നരക്കോട് എന്നിവർ പ്രോഗ്രാം കോഓഡിനേറ്റ് ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസിന്റെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ സ്വാഗതവും, ദഅവ സെക്രട്ടറി സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

