കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫുട്ബാൾ ടൂർണമെന്റ്
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഫുട്ബാൾ മത്സരത്തിൽ വിജയികളായ സാൽമിയ യൂനിറ്റ് ട്രോഫിയുമായി
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫഹാഹീൽ സൂഖ് സബാഹ് സ്റ്റേഡിയത്തിൽ യൂനിറ്റ് തലത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിലായാണ് ടൂർണമെന്റ് നടന്നത്. ജൂനിയർ വിഭാഗത്തിൽ സാൽമിയ യൂനിറ്റ് വിജയികളായി. ഫർവാനിയ സൗത്ത് യൂനിറ്റ് റണ്ണേഴ്സ് ട്രോഫി നേടി. സീനിയർ വിഭാഗം മത്സരത്തിൽ ഫർവാനിയ സൗത്ത് ഒന്നാം സ്ഥാനവും മംഗഫ് രണ്ടാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ നിദാൽ അബ്ദുള്ള (ഫർവാനിയ) ടോപ് സ്കോററായും ശാമിൽ (സാൽമിയ) മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. വിഭാഗത്തിൽ ഉമർ മിഷാൽ (ഫർവാനിയ) ടോപ് സ്കോററും സഊദ് മികച്ച ഗോൾ കീപ്പറുമായി. വിജയികൾക്ക് കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ മറ്റ് കേന്ദ്ര ഭാരവാഹികൾ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

