കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഫാമിലി കോൺഫറൻസ്
text_fieldsകുവൈത്ത് കേരളഇസ്ലാഹി സെൻറർ ഫാമിലി കോൺഫറൻസിൽ ടി.കെ. അശ്റഫ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തെ ശിഥിലമാക്കൻ അപകടകരമായ ആശയങ്ങൾ കടന്നുവരുന്ന വർത്തമാനകാലത്ത് പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്റഫ്. കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജെൻഡർ പൊളിറ്റിക്സ്, ജനസംഖ്യ നിയന്ത്രണം,പലിശയധിഷ്ഠിത സാമ്പത്തിക വ്യവസ്ഥ, ലിവിങ് ടുഗെതർ, നൈറ്റ് ലൈഫ്, ലഹരിയുടെ കുത്തൊഴുക്ക്, കുത്തഴിഞ്ഞ ലൈംഗികത തുടങ്ങിയവയുടെ പേരല്ല പുരോഗമനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ മതനിരപേക്ഷത വീണ്ടെടുക്കാനുള്ള സ്വാതന്ത്ര്യ സമരമായി പരിഗണിക്കണമെന്നും ഓർമിപ്പിച്ചു.
കുവൈത്ത് പാർലമെൻറ് അംഗം മുഹമ്മദ് ഹായിഫ് അൽ മുതൈരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്ലാഹി സെൻറർ പ്രസിഡൻറ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സെൻറർ ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും, മുഹമ്മദ് അസ്ലം കാപ്പാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

