കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഈദ് പിക്നിക്
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെന്റർ പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ബലിപെരുന്നാളിനോടനുബന്ധിച്ച് ഈദ് പിക്നിക് സംഘടിപ്പിച്ചു.സുലൈബികാത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംഗമത്തിൽ മുതിർന്നവരും കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർ പങ്കെടുത്തു. വിവിധ കലാ കായിക, വിജ്ഞാന വിനോദ മത്സരങ്ങൾ സംഗമത്തെ ആകർഷകമാക്കി. സോൺ അടിസ്ഥാനത്തിൽ നടത്തിയ വടംവലി, ഫുട്ബാൾ മത്സരത്തിൽ ഫർവാനിയ സോൺ വിജയികളായി.
മത്സര വിജയികൾക്ക് കെ.കെ.ഐ.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ആക്ടിങ് ജനറൽ സെക്രട്ടറി എൻ.കെ. അജുസ്സലാം, ദഅവ സെക്രട്ടറി പി.എൻ. അബ്ദുറഹിമാൻ, ട്രഷറർ കെ.സി. അബ്ദുൽ ലത്തീഫ്, സോൺ ഭാരവാഹികളായ ശബീർ സലഫി, സ്വാലിഹ് സുബൈർ, കെ.സി. അബ്ദുൽ മജീദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
അബ്ദുറഹ്മാൻ തങ്ങൾ ഉദ്ബോധനം നടത്തി. ശബീർ സലഫി, നൗഫൽ ഒട്ടുമ്മൽ, ഇജാസ് ഐക്കരപ്പടി, യാസിർ താനാളൂർ, യാസർ പയ്യോളി, മജീദ് മദനി, മുത്തലിബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

