കുവൈത്ത് കേരള ഇസ്ലാഹി സെന്റർ രക്തദാനക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫെയർ മെഡികെയർ വിഭാഗം കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെ സബാഹ് ഹോസ്പിറ്റലിന് അടുത്തുള്ള ശൈഖ സൽവ സ്റ്റം സെൽ സെന്ററിലാണ് രക്തദാന ക്യാമ്പ്.
കുവൈത്തിലെ നിയമപ്രകാരം നാട്ടിൽനിന്നും തിരിച്ചെത്തി ആറുമാസം കഴിഞ്ഞവർക്കാണ് രക്തം ദാനം ചെയ്യാൻ അവസരമുള്ളത്. ഇത്തരം ആളുകൾ കഴിയുന്നതും രക്തദാനത്തിന് സന്നദ്ധരാകണമെന്നും സ്ത്രീകൾക്കും അവസരമുണ്ടെന്നും അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് http://islahikuwait.org/donateblood ഈ ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. വിശദ വിവരങ്ങൾക്ക് ഫോൺ-97557018, 66977038.

