കുവൈത്ത് കേരള പ്രവാസി മിത്രം സ്കോളർഷിപ് വിതരണം
text_fieldsകുവൈത്ത് കേരള പ്രവാസി മിത്രം സ്കോളർഷിപ് വിതരണം പാണക്കാട് മുനവ്വറലി തങ്ങൾ
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി മിത്രം പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി നടപ്പിലാക്കുന്ന സ്കോളർഷിപ് പദ്ധതിയുടെ വിതരണം നടത്തി. ഫർവാനിയയിൽ നടന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി തങ്ങൾ അവാർഡിനർഹരായ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് സ്കോളർഷിപ് കൈമാറി.
ഭാവിതലമുറയുടെ ഉന്നമനത്തിനായുള്ള ഏറ്റവും മികച്ച സേവനമാണ് വിദ്യാഭ്യാസ പ്രവർത്തനങ്ങളെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു. മിടുക്കരായ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രദ്ധയും പ്രവർത്തനവും സർക്കാറിനൊപ്പം സാമൂഹിക സംഘടനകളും നിർവഹിച്ചു കൊണ്ടിരിക്കണമെന്നും ഉണർത്തി.
പ്രവാസിമിത്രം പ്രസിഡന്റ് വി.കെ. അബ്ദുൽഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രവാസിമിത്രം പ്രോജക്ട് ഡയറക്ടർമാരായ ഹംസ മുസ്തഫ, സി. ഫിറോസ്, ജന. സെക്രട്ടറി കെ.സി. ഗഫൂർ, കെ.ഒ. മൊയ്ദു, കെ.വി മുസ്തഫ, അർഷദ് ഷെരീഫ്, വി.അബ്ദുൽ കരീം, അക്ബർ വയനാട് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

