കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
text_fieldsകുവൈത്ത് കേരള പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബിരിയ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് ഉപദേശക സമിതി അംഗം തോമസ് പള്ളിക്കൽ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ വിനോദ് ചേലക്കര സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനം വിശദീകരിച്ചു. ക്യാമ്പ് കോവിഡ്, ലോക്ഡൗൺ കാലത്ത് സ്വദേശികൾക്കൊപ്പം വിദേശികളെയും ചേർത്തുപിടിച്ച ഈ നാടിന് സമർപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 68 പേർ രക്തം ദാനം നൽകി.
രക്ഷാധികാരി ഗീവർഗീസ് തോമസ്, ഉപദേശക സമിതി അംഗം അഡ്വ. സുരേഷ് പുളിക്കൽ, മീഡിയ കൺവീനർ അബ്ദുൽ കലാം മൗലവി, സാറാമ്മ ജോൺ, സിറാജുദ്ദീൻ തൊട്ടാപ്പ്, ബൈജുലാൽ, സെക്രട്ടറിമാരായ വിഷ്ണു, വനജ രാജൻ, അർജുൻ, പ്രേംരാജ്, സിന്ധു വീണ, ജോസ് ജോർജ്, വിനോജ്, ഷാജിത, സുനിൽ പാപ്പച്ചൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ട്രഷറർ സജീവ് ചാവക്കാട് നന്ദി പറഞ്ഞു.

