കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം ഭാരവാഹികൾ
text_fieldsഹസൻ ബല്ല, പി.എ. നാസർ, യൂസഫ് കൊത്തിക്കാൽ, മുഹമ്മദ് ഹദ്ദാദ്
കുവൈത്ത് സിറ്റി: കുവൈത്ത് കാഞ്ഞങ്ങാട് മുസ്ലിം സാധു സംരക്ഷണ സംഘം ജനറൽ ബോഡി യോഗം മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ആവിക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിറാജ് ചുള്ളിക്കര റിപ്പോർട്ടും ട്രഷറർ സി.എച്ച്. മുഹമ്മദ് കുഞ്ഞി കണക്കും ഹാരിസ് മുട്ടുന്തല ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: ഹസൻ ബല്ല (പ്രസിഡന്റ്), പി.എ. നാസർ (ജനറൽ സെക്രട്ടറി), യൂസഫ് കൊത്തിക്കാൽ (ട്രഷറർ), മുഹമ്മദ് ഹദ്ദാദ് (ഓർഗനൈസിങ് സെക്രട്ടറി), ശംസുദ്ദീൻ ബദരിയ,നാസർ ചുള്ളിക്കര ഹാരിസ് മുട്ടുന്തല (വൈസ് പ്രസിഡന്റുമാർ), സമദ് കോട്ടോടി, അസ്ലം പരപ്പ, ഫർഹാൻ യൂസഫ് (ജോ. സെക്രട്ടറിമാർ), സി.എച്ച്. മുഹമ്മദ് കുഞ്ഞി (ഓഡിറ്റർ). ഹംസ പയ്യന്നൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റിക്ക് മുഹമ്മദ് കുഞ്ഞി അവിക്കൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സി.എച്ച്. ഫലീൽ, സിറാജ് ചുള്ളിക്കര, എം.പി. ജാസിർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹസൻ ബല്ലയുടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിന് നാസർ ചുള്ളിക്കര സ്വാഗതവും യൂസഫ് കൊത്തിക്കാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

