കുവൈത്ത്, ജോർഡൻ സൗഹൃദ ഫുട്ബാൾ മത്സരം മാർച്ചിൽ
text_fieldsകുവൈത്ത് ദേശീയ ഫുട്ബാൾ ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത്, ജോർഡൻ സൗഹൃദ ഫുട്ബാൾ മത്സരം മാർച്ച് 24, 25 തീയതികളിലൊന്നിൽ നടക്കും. ജൂണിലേക്ക് മാറ്റിവെച്ച ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിന് തയാറെടുക്കുന്നതിെൻറ ഭാഗമായാണ് സൗഹൃദ മത്സരത്തിനിറങ്ങുന്നത്. ഫിഫ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചതിന് ശേഷം 29ാമത് മത്സരമാണ് കുവൈത്ത് കളിക്കാനിരിക്കുന്നത്. കാണികൾക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ടീം പരിശീലനത്തിന് ഇറങ്ങുന്നത്.
കൂടുതൽ സൗഹൃദ മത്സരം കളിച്ച് ലോകകപ്പ് യോഗ്യത മത്സരത്തിന് മികച്ച ടീമിനെ തെരഞ്ഞെടുക്കാനാണ് സ്പെയിൻകാരനായ പരിശീലകൻ ആൻഡ്രസ് കാരസ്കോവിെൻറ പദ്ധതി. ഖത്തർ ലോകകപ്പിെൻറ ഏഷ്യൻ യോഗ്യത മത്സരത്തിൽ ഗ്രൂപ് ബിയിൽ അഞ്ചുകളിയിൽ പത്തു പോയൻറുമായി കുവൈത്ത് രണ്ടാമതാണ്. നാലു കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് മുന്നിൽ. നാലു കളിയിൽ ഏഴ് പോയൻറുമായി ജോർഡനാണ് മൂന്നാം സ്ഥാനത്ത്. നേപ്പാളിന് അഞ്ച് കളിയിൽ മൂന്നു പോയൻറുള്ളപ്പോൾ നാലു മത്സരം കളിച്ച തായ്വാന് പോയെൻറാന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

