ആഗോള മയക്കുമരുന്ന് നിയന്ത്രണ ശൃംഖലയിൽ അംഗമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ആഗോള മയക്കുമരുന്ന് നിയന്ത്രണ ശൃംഖലയിൽ ഔദ്യോഗിക അംഗമായി കുവൈത്ത്. ലഹരിക്കെതിരായ നീക്കത്തിൽ ആഗോള പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായാണ് ഇന്റർനാഷനൽ ഫാർമസ്യുട്ടിക്കൽ റെഗുലേറ്റേഴ്സ് (ഐ.പി.ആർ) പ്രോഗ്രാമിൽ ചേർന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഐ.പി.ആർ കമ്മിറ്റി യോഗത്തിലാണ് കുവൈത്തിന്റെ അംഗത്വം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
രാജ്യത്തെ മയക്കുമരുന്ന് നിയന്ത്രണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്തുന്നതിൽ ഈ പ്രവേശനം ഒരു നാഴികക്കല്ലാണെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ആഗോള ആരോഗ്യ, ഔഷധ വികസനത്തിൽ സജീവവും ഉത്തരവാദിത്തമുള്ളതുമായ പങ്കാളിയാകാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത ഇത് വ്യക്തമാക്കുന്നതായും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

