സ്ത്രീകളുടെ വിരമിക്കൽപ്രായം 45, പുരുഷന്മാരുടേത് 50
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വിരമിക്കൽ പ്രായം കുറക്കാനുള്ള കരട് നിർദേശത്തിന് പാർലമെൻറിലെ ധനകാര്യ സമിതിയുടെ അംഗീകാരം. യോഗ നടപടികൾക്ക് ശേഷം നടത്തിയ പ്രസ്താവനയിൽ സമിതി അംഗം എം.പി സാലിഹ് ആശൂർ ആണ് ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെ വിരമിക്കൽ പ്രായം 45ഉം പുരുഷന്മാരുടേത് 50 ആയും കുറക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പ്രമേയത്തിനാണ് അംഗീകാരം നൽകിയത്. ഇതനുസരിച്ച് സ്ത്രീ ജീവനക്കാർക്ക് സർക്കാർ സർവിസുകളിൽ 20 വർഷവും പുരുഷ ഉദ്യോഗസ്ഥർക്ക് 25 വർഷവും തുടർന്നാൽ മതിയാകും. 45 വയസ്സ് കഴിഞ്ഞ സ്ത്രീ ജീവനക്കാരും 50 കഴിഞ്ഞ പുരുഷന്മാരും നിർബന്ധമായും വിരമിക്കണമെന്ന നിയമമാണ് ഉണ്ടാവുക.
റിപ്പോർട്ട് അംഗീകാരത്തിനായി പാർലമെൻറിന് മുന്നിൽവെക്കുമെന്ന് സാലിഹ് ആശൂർ പറഞ്ഞു. തൊഴിൽരഹിതരായ സ്വദേശി ചെറുപ്പക്കാർക്ക് അവസരം ഒരുക്കുന്നതിെൻറ ഭാഗമായാണ് സർവിസിലുള്ളവരുടെ പെൻഷൻ പ്രായം കുറക്കണമെന്ന ആവശ്യം ഉണ്ടായത്. 20000ത്തിന് മുകളിൽ സ്വദേശികളാണ് സർക്കാർ മേഖലകളിൽ ജോലി ലഭിക്കാൻ സിവിൽ സർവിസ് കമീഷനിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത്. വിദേശികളെ ഒഴിവാക്കി സ്വദേശികൾക്ക് നിയമനം നൽകുന്ന വിവിധ പദ്ധതികളും ഇതിെൻറ ഭാഗമായി നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
