Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബസ് ദുരുപയോഗം വേണ്ട; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത ബസ് സർവീസുകൾക്കും അനധികൃതമായി ബസുകൾ വാടകക്ക് നൽകുന്നതിലും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. കമ്പനികൾക്ക് അനുവദിച്ചിട്ടുള്ള സേവനങ്ങൾക്കെല്ലാതെ ഗതാഗത ആവശ്യങ്ങൾക്കോ വാടകക്ക് നൽകുന്നതിനോ ബസുകൾ ഉപയോഗിക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലൈസൻസുള്ള ബസ് വാടക സേവന കമ്പനികളുമായി മാത്രമേ ഇടപാടുകൾ നടത്താവൂ എന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
തൊഴിലാളികളെയോ സ്കൂൾ വിദ്യാർത്ഥികളെയോ കൊണ്ടുപോകുന്ന ബസിനും കമ്പനിക്കും കൃത്യമായ ലൈസൻസുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. പൊതുസുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനുമാണ് മുന്നറിയിപ്പ്.
തൊഴിലാളികളും വിദ്യാർഥികളും കൂട്ടായ യാത്രക്ക് ഇത്തരം വാഹനങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്.
Next Story

