Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ഐ.സി ഖുർആൻ ലേണിങ് സ്കൂൾ നാലാം ഘട്ട പൊതുപരീക്ഷ നടത്തി

text_fields
bookmark_border
ഐ.ഐ.സി ഖുർആൻ ലേണിങ് സ്കൂൾ നാലാം ഘട്ട പൊതുപരീക്ഷ നടത്തി
cancel
camera_alt


ഐ.ഐ.സി ഖുർആൻ ലേർണിങ് സ്കൂൾ നാലാം ഘട്ട പൊതുപരീക്ഷയിൽനിന്ന്




കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഖുർആൻ പഠന സംരംഭമായ ക്യൂ.എൽ എസ് നാലാം ഘട്ട പൊതുപരീക്ഷ നടത്തി. ഹവല്ലി അൽസീർ ഓഡിറ്റോറിയത്തിൽ നടന്ന പരീക്ഷയിൽ സ്ത്രീകളടക്കം നിരവധി ആളുകൾ പങ്കെടുത്തു. ഐ.ഐ.സിയുടെ ഓരോ ശാഖയിലെയും തെരെഞ്ഞെടുക്കപ്പെട്ട പരീക്ഷാർത്ഥികളാണ് പങ്കെടുത്തത്.

ഖുർആനിലെ 107 ആം അധ്യായമായ സൂറ മാഊൻ മുതൽ സൂറ അന്നാസ് വരെയുള്ള പാഠഭാഗം അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. ഐ.ഐ.സി പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി, ക്യൂ.എൽ എസ് സെക്രട്ടറി അബ്ദുനാസർ മുട്ടിൽ, മുഹമ്മദ്‌ ഷാനിബ്, അൽ അമീൻ സുല്ലമി, ബേബി അബൂബക്കർ സിദീഖ്, മുർഷിദ് എന്നിവർ നേതൃത്വം നൽകി . പരീക്ഷ റിസൽട്ടും അവാർഡ് ദാനവും അടുത്ത മാസം നടക്കുന്ന ഖുർആൻ സമ്മേളത്തിൽ വെച്ച് നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - QLS Phase 4 Quran Exam Held
Next Story