വിദൂരതയിൽ ഇരുന്ന് വീണ്ടും ഒരു ശസ്ത്രക്രിയ
text_fieldsകുവൈത്ത് സിറ്റി: വൈദ്യ ചികിത്സ മേഖലയിൽ വീണ്ടും പൊൻതിളക്കുവുമായി കുവൈത്ത്. വിദൂരതയിൽ ഇരുന്ന് കുവൈത്ത് മെഡിക്കൽ സംഘം മറ്റൊരു റിമോട്ട് ശസ്ത്രക്രിയകൂടി വിജയകരമായി പൂർത്തിയാക്കി. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പ്രോസ്റ്റേറ്റ് ഗ്രന്ഥി ശസ്ത്രക്രിയയാണ് നടത്തിയത്.
50 വയസ്സുള്ള കുവൈത്തിലെ രോഗിയിൽ വിദേശത്തിരുന്നാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തിയത്. മെഡ്ബോട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായിരുന്നു ശസ്ത്രക്രിയ.
ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ വേൾഡ് കോൺഗ്രസ് ഓഫ് റോബോട്ടിക് സർജറിയിൽ പങ്കെടുക്കുന്ന ഡോ. സാദ് അൽ ദൊസാരിയാണ് സംഘത്തിന് നേതൃത്വം നൽകിയത്. ഏകദേശം 2,500 സർജന്മാരും റിമോട്ട് നടപടിക്രമങ്ങൾ നേരിട്ടുകണ്ടു. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയും സന്നിഹിതനായിരുന്നു.
മെഡ്ബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗിയുടെ പ്രോസ്റ്റേറ്റ് ഭാഗികമായി നീക്കം ചെയ്തതതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡോ. സാദ് അൽ ദൊസാരി നേതൃത്വം നൽകുന്ന ഇത്തരത്തിലുള്ള ഒമ്പതാമത്തെ ശസ്ത്രക്രിയയാണിത്. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള ഒരു രോഗിക്കാണ് തൊട്ടുമുമ്പ് ശസ്ത്രക്രിയ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

