Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വത്തിന് കുവൈത്ത് പ്രതിജ്ഞാബദ്ധം- ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി

text_fields
bookmark_border
മതങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വത്തിന് കുവൈത്ത് പ്രതിജ്ഞാബദ്ധം- ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി
cancel

കുവൈത്ത് സിറ്റി: മതങ്ങൾക്കിടയിലുള്ള സമാധാനപരമായ സഹവർത്തിത്വത്തിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രി ഡോ.മുഹമ്മദ് അൽ വസ്മി. കുവൈത്തിലെ കത്തോലിക്കാ സഭ വക്താവായ ഫാ. സുലൈമാൻ ഹൈഫാവിയെ സ്വീകരിക്കുന്നതിനിടെയാണ് മന്ത്രി അൽ വാസ്മിയുടെ പരാമർശം.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ സഹിഷ്ണുത, പരസ്പര ബഹുമാനം, സമാധാനപരമായ സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്ത് ഭരണകൂടത്തിന്റെ പ്രതിബദ്ധതയും മന്ത്രി വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.

സംഭാഷണത്തിന്റെയും പരസ്പരധാരണയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദം തിരസ്കരിക്കുന്നതിനുമുള്ള പ്രാധാന്യം ഇരുവരും സൂചിപ്പിച്ചു. സമാധാനം നിലനിർത്തുന്നതിനും സ്നേഹം, സഹകരണം, സഹവർത്തിത്വം എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇത്തരം നടപടികൾ സഹായകമാണെന്നും വ്യക്തമാക്കി. ഈ തത്വങ്ങളും മിതത്വം, ഐക്യം, എല്ലാ വിഭാഗങ്ങളോടുമുള്ള ആദരവ് എന്നിവയും കുവൈത്തിന്റെ ഉറച്ച സമീപനമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kuwait is committed to peaceful coexistence among religions - Minister of Awqaf and Islamic Affairs
Next Story