സംഭാഷണത്തിനും സഹവർത്തിത്വത്തിനും കുവൈത്ത് പ്രതിജ്ഞാബദ്ധം
text_fieldsഐക്യരാഷ്ട്രസഭ ഗ്ലോബൽ ഫോറത്തിൽ പങ്കെടുക്കുന്ന കുവൈത്ത് അംബാസിഡർ താരിഖ് അൽ ബന്നായ്
കുവൈത്ത് സിറ്റി: ജനങ്ങളുടെ ക്ഷേമത്തിനായി സംഭാഷണത്തിനും സഹവർത്തിത്വത്തിനും കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് ഐക്യരാഷ്ട്ര സഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ അലയൻസ് ഓഫ് സിവിലൈസേഷൻസ് ഗ്ലോബൽ ഫോറത്തിൽ കുവൈത്തിന്റെ അംബാസഡർ താരിഖ് അൽ ബന്നായ് ആണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സമാധാനം, സുരക്ഷ, സ്ഥിരത, സുസ്ഥിര വികസനം എന്നിവ കൈവരിക്കുക എന്നത് യു.എൻ തത്വങ്ങളുടെയും മൂല്യങ്ങളുടെയും ലക്ഷ്യങ്ങളുടെയും അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനൊപ്പം നിരവധി രാജ്യങ്ങൾ പങ്കെടുത്ത ചർച്ചയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ അൽ ബന്നായ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

