അഭയാർഥികളെ സഹായിക്കുന്നതിൽ കുവൈത്ത് മുന്നിൽ
text_fieldsഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷമാലി യു.എൻ.എച്ച്.സി.ആർ പ്രതിനിധി അരേതി സിയാനികൊപ്പം
കുവൈത്ത് സിറ്റി: യു.എൻ.എച്ച്.സി.ആറിന് കുവൈത്ത് നൽകുന്ന സഹായം അഭയാർഥികളുടെ ദുരിതം കുറക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുവെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിശ്അൽ അൽ ഷമാലി. ന്യൂഡൽഹിയിൽ ഐക്യരാഷ്ട്ര അഭയാർഥി ഹൈകമീഷണർ മിഷൻ മേധാവി അരേതി സിയാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ അഭിപ്രായം പങ്കുവെച്ചത്.
കുവൈത്തും യു.എൻ.എച്ച്.സി.ആറും തമ്മിലുള്ള സഹകരണം വർഷങ്ങളായി തുടരുന്നതാണെന്നും ലോകമെമ്പാടുമുള്ള ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് കുവൈത്ത് നൽകുന്ന പിന്തുണ നിർണായകമാണെന്നും അൽ ഷമാലി പറഞ്ഞു.
കുവൈത്തിന്റെ മാനുഷിക ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് സിയാനി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഇന്ത്യയിലെ അഭയാർഥികൾക്കും അഭയം തേടുന്നവർക്കുമായി യു.എൻ.എച്ച്.സി.ആർ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതിയും ഇരുവരും അവലോകനം ചെയ്തു. ആഗോള അഭയാർഥി പ്രശ്നങ്ങൾ നേരിടുന്നതിൽ ഇരുപക്ഷവും സഹകരണം തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

