കുവൈത്ത് സർഗാത്മകതയുടെ വിളനിലം
text_fieldsകുവൈത്ത് ക്രിയേറ്റിവിറ്റി അവാർഡ് ജേതാക്കൾ
കുവൈത്ത് സിറ്റി: കായികം, കല, സംസ്കാരം, മാധ്യമരംഗം, വികസനം, നഗരവത്കരണം തുടങ്ങിയ എല്ലാ മേഖലകളിലും കുവൈത്ത് എല്ലായ്‌പോഴും സർഗാത്മകതയുടെ വിളക്കായിരുന്നുവെന്ന് അറബ് മീഡിയ ഫോറം സെക്രട്ടറി ജനറൽ മദി അൽ ഖമീസ്. കുവൈത്ത് ക്രിയേറ്റിവിറ്റി അവാർഡ്ദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അൽ ഖമീസ്. അറബ് ലോകത്തിന് കുവൈത്തിന്റെ കലയെയും സംസ്‌കാരത്തെയും കുറിച്ച് നന്നായി അറിയാം.
മാധ്യമരംഗം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനും മാധ്യമ ജീവനക്കാരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനുമാണ് ഇത്തരം അവാർഡുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് റിലേഷൻസ്, സോഷ്യൽ റെസ്‌പോൺസിബിലിറ്റി, സർഗാത്മകത, വ്യാപാരമുദ്രകൾ, ടി.വി, റേഡിയോ പ്രോഗ്രാമുകൾ, സോഷ്യൽ മീഡിയ എന്നിങ്ങനെ വ്യത്യസ്തത വിഭാഗങ്ങൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
കുവൈത്ത് ടി.വിക്ക് മൂന്ന്, സെയിൻ ടെലികമ്യൂണിക്കേഷൻസ് കമ്പനിക്ക് നാല്, കുവൈത്ത് ടെലികോം കമ്പനി (എസ്.ടി.സി) മൂന്ന്, സൊലൂഷൻ കമ്പനിക്ക് രണ്ട് അവാർഡുകൾ എന്നിങ്ങനെ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

