Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​...

കുവൈത്ത്​ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റിയുടേത്​ മികച്ച പ്രവർത്തനം –അമീർ

text_fields
bookmark_border
കുവൈത്ത്​ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റിയുടേത്​ മികച്ച പ്രവർത്തനം –അമീർ
cancel
camera_alt

കുവൈത്ത്​ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ പ്രമോഷൻ​ അതോറിറ്റി ചെയർമാനും വാണിജ്യ മന്ത്രിയുമായ ഖാലിദ്​ അൽ റൗദാൻ അതോറിറ്റിയുടെ വാർഷിക റിപ്പോർട്ട്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ കൈമാറുന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ അതോറിറ്റിയുടെ പ്രവർത്തനം മികച്ചതാണെന്നും നിക്ഷേപം ആകർഷിച്ച്​ വികസന കുതിപ്പുണ്ടാക്കുന്നതിൽ അതോറിറ്റി നടത്തുന്ന പരിശ്രമം പ്രശംസനീയമാണെന്നും അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​ പറഞ്ഞു. അതോറിറ്റിയുടെ വാർഷിക റിപ്പോർട്ട്​ കൈമാറാൻ എത്തിയ ചെയർമാനും വാണിജ്യ മന്ത്രിയുമായ ഖാലിദ്​ അൽ റൗദാൻ, ഡയറക്​ടർ ശൈഖ്​ മിശ്​അൽ ജാബിർ അൽ അഹ്​മദ്​ അസ്സബാഹ്​, ഡെപ്യൂട്ടി ഡയറക്​ടർ വഫ അൽ ഖത്താമി എന്നി​വരെ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അമീർ.

കുവൈത്തിന്​ കഴിഞ്ഞ നാലുവർഷത്തിനിടെ 3200 ​കോടി ഡോളറി​െൻറ പ്രത്യക്ഷ വിദേശനിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്​. സേവന മേഖല, ​െഎ.ടി, എണ്ണ, പ്രകൃതിവാതകം, നിർമാണമേഖല, പരിശീലനം, ആരോഗ്യം, ഉൗർജം, കൺസൽട്ടൻസി, വിപണി ഗവേഷണം, വിനോദവ്യവസായം തുടങ്ങി മേഖലകളിലായി 16 രാജ്യങ്ങളിൽനിന്നുള്ള 37 ആ​ഗോള കമ്പനികളാണ്​ കുവൈത്തിൽ നിക്ഷേപം ഇറക്കിയത്​. വരുംവർഷങ്ങളിൽ വിദേശ നിക്ഷേപ തോത്​ വർധിക്കുമെന്ന്​ കരുതുന്നതായും ഇത്​ കൂടുതൽ തൊഴിൽ സൃഷ്​ടിക്കാൻ സഹായിക്കുമെന്നും കെ.ഡി.​െഎ.പി.എ മേധാവി ഡോ. മിശ്​അൽ ജാബിർ അൽ അഹ്​മദ്​ അസ്സബാഹ്​ പറഞ്ഞു.

2030ഒാടെ കുവൈത്ത്​ 5000 കോടി ഡോളർ നേരിട്ടുള്ള വിദേശനിക്ഷേപം ലക്ഷ്യമിടുന്നു. ഇതിനായി വിദേശ നിക്ഷേപകർക്കും കമ്പനികൾക്കും രാജ്യത്തെ നിക്ഷേപാവസരങ്ങൾ സംബന്ധിച്ച്​ മനസ്സിലാക്കിക്കൊടുക്കാൻ മാർഗരേഖ തയാറാക്കും.വിദേശകമ്പനികൾക്ക്​ രാജ്യത്ത്​ ശാഖകൾ രൂപവത്​കരിച്ച്​ പ്രവർത്തിക്കുന്നതിന്​​ സൗകര്യമൊരുക്കും. താൽപര്യമുള്ള കമ്പനികളിൽനിന്ന്​ കുവൈത്ത്​ ഡയറക്​ട്​ ഇൻവെസ്​റ്റ്​മെൻറ്​ പ്രമോഷൻ അതോറിറ്റി അപേക്ഷ സ്വീകരിച്ച്​ ബന്ധപ്പെട്ട വകുപ്പുകളുടെ അംഗീകാരത്തിനായി സമർപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait Investment Authority'
Next Story