കുവൈത്ത് ഇന്റർനാഷനൽ ഷോ ; ജംപിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
text_fieldsഇന്റർനാഷനൽ ഷോ ജംപിങ്
ചാമ്പ്യൻഷിപ്പിൽനിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്റർനാഷനൽ ഷോ ജംപിങ് ചാമ്പ്യൻഷിപ്പിന് തുടക്കമായി. ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള 250ലധികം ലോകോത്തര റൈഡർമാർ പങ്കെടുക്കുന്ന കായിക മാമാങ്കം യുവജന-കായിക കാര്യ സഹമന്ത്രി ഡോ. താരിഖ് അൽ-ജലഹ്മ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തലത്തിൽ കുവൈത്തിന്റെ കായിക മികവ് ഉയർത്തിക്കാട്ടുന്നതാണ് ഈ ടൂർണമെന്റാണെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ട് കൂടിയായ ഈ ചാമ്പ്യൻഷിപ് ഫെബ്രുവരി 14 വരെയാണ് നീണ്ടുനിൽക്കുന്നത്. ആതിഥേയരായ കുവൈത്തിന് പുറമെ ഇന്ത്യ, സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, സിറിയ, യുനൈറ്റഡ് കിംഗ്ഡം, ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നുള്ള മികച്ച താരങ്ങളാണ് കുതിരസവാരിയിലെ തങ്ങളുടെ പ്രാവീണ്യം തെളിയിക്കാൻ എത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ബാസലിൽ നടന്ന ലോകകപ്പ് ഫൈനലിൽ കുവൈത്ത് താരം അലി അൽ-ഖറാഫി പങ്കെടുത്തത് രാജ്യത്തിന്റെ ചരിത്ര നേട്ടമാണെന്ന് കുവൈത്ത് ഇക്വസ്ട്രിയൻ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഘാസി അൽ ജറാവി അനുസ്മരിച്ചു. ഈ നേട്ടങ്ങൾ രാജ്യത്തെ യുവാക്കൾക്ക് വലിയ പ്രചോദനമാണെന്നും ഈ സീസണിൽ കൂടുതൽ പുരുഷ-വനിത റൈഡർമാർ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രവാസി സമൂഹത്തിലെ കായിക പ്രേമികൾക്കും ഏറെ ആവേശം പകരുന്നതാണ് ഈ അന്താരാഷ്ട്ര മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

