ആവേശമായി കുവൈത്ത് അന്താരാഷ്ട്ര കാർ റേസ്
text_fieldsകുവൈത്തിൽ നടന്ന കാർ റേസിങ്
കുവൈത്ത് സിറ്റി: മോട്ടോർ ടൗൺ സർക്യൂട്ടിൽ നടന്ന കുവൈത്ത് അന്താരാഷ്ട്ര ഹാൻകൂക് റേസ് ആവേശമായി. കുവൈത്തിൽ ആദ്യമായി നടന്ന അന്താരാഷ്ട്ര മത്സരം വാഹനങ്ങളുടെ വേഗതയും നിയന്ത്രണവുംകൊണ്ട് കാണികൾക്ക് കൗതുകമായി. രണ്ടു ദിവസമായി നടന്ന ചാമ്പ്യൻഷിപ്പിൽ ജി.ടി-3 വിഭാഗത്തിൽ സി.പി റേസിങ് ടീം, 992 വിഭാഗത്തിൽ റെഡ് കാമൽ ടീം എന്നിവർ ജേതാക്കളായി.
ജി.ടി.എക്സ് വിഭാഗത്തിൽ ലീപോർട്ട് മോട്ടോർ സ്പോർട്ട് ടീം ഒന്നാമതെത്തി. ജി.ടി.ആറിൽ സെൻട്രി മോട്ടോർ സ്പോർട്ട് ജേതാക്കളായി. ടി.സി.ആറിൽ ബി.ബി.ആർ, ടി.സി ഇനത്തിൽ ടീം ഹോവറും ഒന്നാമതെത്തി. 20 രാജ്യങ്ങളിൽനിന്നുള്ള 66ലധികം റേസർമാർ മത്സരത്തിൽ പങ്കെടുത്തു. 12 മണിക്കൂറോളം മത്സരം നീണ്ടു.

