Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ; സ​ന്ദ​ർ​ശി​ച്ച​ത് 3,60,000ത്തി​ല​ധി​കം പേ​ർ

text_fields
bookmark_border
കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള ; സ​ന്ദ​ർ​ശി​ച്ച​ത് 3,60,000ത്തി​ല​ധി​കം പേ​ർ
cancel

കു​വൈ​ത്ത് സി​റ്റി:കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ളകു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ 46ാമ​ത് എ​ഡി​ഷ​ൻ സ​ന്ദ​ർ​ശി​ച്ച​ത് 3,60,000ത്തി​ല​ധി​കം പേ​ർ. 29 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 524 പ്ര​സാ​ധ​ക​ർ മേ​ള​യി​ലു​ണ്ടാ​യി​രു​ന്നു. 52 പു​തി​യ പ്ര​സി​ദ്ധീ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മേ​ള​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ന​വം​ബ​ർ 22 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു വ​രെ​യാ​ണ് മേ​ള ന​ട​ന്ന​ത്. 598 സ്‌​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള 18,400 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 360,000 സ​ന്ദ​ർ​ശ​ക​ർ മേ​ള സ​ന്ദ​ർ​ശി​ച്ച​താ​യി മേ​ള​യു​ടെ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ സാ​ദ് അ​ൽ എ​ൻ​സി പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളും മേ​ള​യു​ടെ ആ​ക​ർ​ഷ​ക​മാ​യി. ശി​ൽ​പ​ശാ​ല, സെ​മി​നാ​റു​ക​ൾ, സി​മ്പോ​സി​യം, പാ​ന​ൽ ച​ർ​ച്ച​ക​ൾ, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 140 പ​രി​പാ​ടി​ക​ൾ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച​ർ, ആ​ർ​ട്സ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. 1975 ന​വം​ബ​ർ ഒ​ന്നി​നാ​ണ് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യു​ടെ ആ​ദ്യ പ​തി​പ്പ്. അ​റ​ബ് മേ​ഖ​ല​ക്ക് അ​ക​ത്തും പു​റ​ത്തു​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​സാ​ധ​ക​രെ​യും സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും മേ​ള ആ​ക​ർ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PeopleVisitKuwaitKuwait International Book Fair
News Summary - Kuwait International Book Fair; More than 3,60,000 people visited
Next Story