വിമാനത്താവളം നിറയുന്നു...
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനവും അവധിദിനങ്ങളും ആഘോഷിക്കുന്നതിന് രാജ്യത്ത് വന്നുപോകുന്നവരുടെ എണ്ണത്തിൽ വർധന. ഫെബ്രുവരി 23നും 27നും ഇടയിൽ 925 വിമാനങ്ങളിലായി 1,23,000 യാത്രക്കാർ കുവൈത്തിൽനിന്ന് പുറപ്പെടുമെന്ന് അൽ ഖബാസ് പത്രം റിപ്പോർട്ടു ചെയ്തു.
യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാന ടിക്കറ്റിനും വലിയ ഡിമാൻഡാണ്. ഇത് ചിലയിടങ്ങളിലേക്കുള്ള നിരക്ക് 200 ശതമാനത്തിലധികം വർധിക്കാൻ കാരണമായി. ബഹ്റൈനിലേക്കുള്ള ടിക്കറ്റിന് 200 ദീനാർ, ദുബൈയിലേക്കുള്ള ടിക്കറ്റിന് 280 ദീനാർ, ജിദ്ദയിലേക്ക് 220 ദീനാർ, ഇസ്തംബൂൾ 350 ദീനാർ, കൈറോ 300 ദീനാർ എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ നിരക്ക്.
ഗൾഫ് കോഓപറേഷൻ കൗൺസിൽ രാജ്യങ്ങളായ തുർക്കിയ, ലണ്ടൻ, കൈറോ, ബൈറൂത് എന്നിവയാണ് അവധിക്കാലത്ത് കുവൈത്തിൽ നിന്നുള്ളവർ തിരഞ്ഞെടുത്ത പ്രിയസ്ഥലങ്ങൾ. പ്രാദേശിക എയർലൈനുകൾ അടക്കം കുവൈത്തിൽനിന്ന് ഇവിടങ്ങളിലേക്ക് സർവിസുകൾ ആരംഭിച്ചിട്ടുണ്ട്.

