വിമാനത്താവളത്തിൽ അതിവേഗം നടപടികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സുഗമമായ വന്നുപോകലിന് എല്ലാ സൗകര്യങ്ങളും നിലവിലുണ്ടെന്ന് എയർപോർട്ട് സെക്യൂരിറ്റി ജനറൽ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ബദർ അൽ ഷായ അറിയിച്ചു. യാത്രക്കാർക്കുള്ള എമിഗ്രേഷൻ പരിശോധനക്ക് ഏഴു സെക്കൻഡ് മാത്രമേ എടുക്കൂ. സ്റ്റാഫ് അംഗം തിരക്കിലാണെങ്കിൽ 20 സെക്കൻഡ് വരെ എടുക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നുമാസത്തിനിടെ 42,000 ഫ്ലൈറ്റുകളിലായി 5.5 ദശലക്ഷം യാത്രക്കാരെ വിമാനത്താവളം കൈകാര്യം ചെയ്യും. തടസ്സങ്ങളില്ലാതെ യാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി വിവിധ ഏജൻസികൾക്കിടയിൽ ഏകോപനമുണ്ട്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ, ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ്, എയർലൈൻസ്, ഗ്രൗണ്ട് സർവിസ് ഓപറേഷൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നതായും അൽ ഷായ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

