ഗ്രാഫുയർത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം
text_fieldsകുവൈത്ത് സിറ്റി: സേവനത്തിലും സൗകര്യങ്ങളിലും മുന്നിൽനിൽക്കുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് വലിയ വളർച്ച.
വ്യോമഗതാഗതത്തിൽ വന്‍ വർധനയാണ് വിമാനത്താവളം നേടിയതെന്ന് പ്രാദേശിക പത്രമായ അല്‍ അൻബ റിപ്പോര്‍ട്ട് ചെയ്തു. കോവിഡിന് മുമ്പത്തേതിന് സമാനമായ രീതിയില്‍ വിമാനത്താവളം പൂര്‍ണ സജ്ജമായതായി അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
വിമാന ഇന്ധന വില്പനയിലും മികച്ച വർധനവുണ്ടായതായി അധികൃതർ അറിയിച്ചു. 2021ല്‍ 27.2 ദശലക്ഷം ദിനാർ വില്പനയാണ് നടത്തിയത്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100.7 ദശലക്ഷം ദിനാറായി ഉയര്‍ന്നതായി അധികൃതര്‍ അറിയിച്ചു.

