Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ര​ക്ഷാനി​യ​മം...

സു​ര​ക്ഷാനി​യ​മം ഉ​റ​പ്പു​വ​രു​ത്ത​ൽ: ഷോ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
സു​ര​ക്ഷാനി​യ​മം ഉ​റ​പ്പു​വ​രു​ത്ത​ൽ: ഷോ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന
cancel

കു​വൈ​ത്ത് സി​റ്റി: ഷോ​പ്പു​ക​ളി​ൽ സു​ര​ക്ഷാ, അ​ഗ്നി​ശ​മ​ന നി​യ​മ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച നി​ര​വ​ധി ക​ട​ക​ള്‍ ജ​ന​റ​ൽ ഫ​യ​ർ ഡ​യ​റ​ക്ട​റേ​റ്റ് അ​ട​ച്ചുപൂ​ട്ടി. മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് അ​ബ്ദു​ല്ല ഫ​ഹ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മു​ബാ​റ​ക്കി​യ സൂ​ക്കി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഫ​യ​ർ​ഫോ​ഴ്‌​സ് ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ച നാ​ലു ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ടി. ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തീ​പി​ടി​ത്ത​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നു​ള്ള സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തും ഫ​യ​ർ​ഫോ​ഴ്‌​സ് ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​തു​മാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം. ഇ​വ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ സാ​മൂ​ഹി​ക സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​യും ക​ണ്ടെ​ത്തി. തീ​പി​ടി​ത്തം ത​ട​യ​ൽ, സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ത്തി​ൽ ക​ർ​ശ​ന​മാ​യി പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് അ​ധി​കൃ​​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ണി​ജ്യ, നി​ക്ഷേ​പ, വ്യാവ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShopsinspectionKuwait
News Summary - Kuwait intensifies inspection In Shops
Next Story