Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസേവനത്തിൽ...

സേവനത്തിൽ തൃപ്​തരാണോ​? കുവൈത്തിലെ ഇന്ത്യൻ എംബസി അന്വേഷിക്കുന്നു

text_fields
bookmark_border
സേവനത്തിൽ തൃപ്​തരാണോ​? കുവൈത്തിലെ ഇന്ത്യൻ എംബസി അന്വേഷിക്കുന്നു
cancel

കുവൈത്ത്​ സിറ്റി: സേവനം തൃപ്​തികരമാണോ എന്നത്​ സംബന്ധിച്ച്​ കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തിൽനിന്ന്​ വിവരം ശേഖരിക്കുന്നു. സേവനങ്ങളുടെ ഗുണ നിലവാരം രേഖപ്പെടുത്താൻ ഉപഭോക്താക്കൾക്കായി ഫീഡ്‌ ബാക്ക്‌ ഫോം പുറത്തിറക്കി.

എംബസിയിലോ ശർഖ്​, ഫഹാഹീൽ, അബ്ബാസിയ പാസ്​പോർട്ട്‌ കേന്ദ്രങ്ങളിലോ എത്തുന്ന ഉപഭോക്താക്കൾക്ക്‌ സേവന സംബന്ധമായ അനുഭവം ഫോമിൽ പൂരിപ്പിച്ച്​ എംബസി റിസപ്​ഷനിലെയും പാസ്​പോർട്ട്​ സേവന കേന്ദ്രത്തിലെയും പെട്ടിയിൽ നിക്ഷേപിക്കാം.

amboff.kuwait@mea.gov.in എന്ന മെയിലിലേക്ക്​ അയക്കുകയും ചെയ്യാം. നിലവിൽ ഇംഗ്ലീഷിൽ പുറത്തിറക്കിയ ഫോം വൈകാതെ വിവിധ ഇന്ത്യൻ ഭാഷകളിലും ഇറക്കും. പേര്​, ഫോൺനമ്പർ, മെയിൽ, പാസ്​പോർട്ട്​ നമ്പർ, സേവനത്തിന്​ എത്തിയ കേന്ദ്രം, എന്തുതരം സേവനം, സമീപിച്ച ഉദ്യോഗസ്ഥ​െൻറ പേര്​, സേവനത്തിന്​ എടുത്ത സമയം, തീയതി, എംബസിയിലോ പാസ്​പോർട്ട്​ സേവനകേന്ദ്രത്തിലോ എത്തിയതും പുറത്തിറങ്ങിയതുമായ സമയം, ഫോം പൂരിപ്പിക്കൽ, ഫോ​േട്ടാ, ഫോ​േട്ടാ കോപ്പി മുതലായ അധിക സേവനങ്ങൾ ആവശ്യമായിരുന്നുവോ, എങ്കിൽ എന്ത്‌ കൊണ്ട്‌, സേവനത്തിൽ തൃപ്​തനാണോ, ഇഷ്​ടപ്പെട്ട/ഇഷ്​ടപ്പെടാത്ത കാര്യം, എംബസിയുടെയും പാസ്​പോർട്ട്​ സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയാണ്​ ഫീഡ്​ബാക്ക്​ ഫോമിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story