പൈതൃക സ്ഥലങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളാക്കി പുനരുജ്ജീവിപ്പിക്കും -മന്ത്രി
text_fieldsഅബ്ദുറഹ്മാൻ അൽ മുതൈരി
കുവൈത്ത് സിറ്റി: രാജ്യത്തെ പൈതൃക സ്ഥലങ്ങളെ സാംസ്കാരിക കേന്ദ്രങ്ങളാക്കി പുനരുജ്ജീവിപ്പിക്കുന്നത് തുടരുമെന്ന് ഇൻഫർമേഷൻ ആൻഡ് സാംസ്കാരിക മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി. പൈതൃക സ്ഥലങ്ങൾ, കെട്ടിടങ്ങൾ, നഗര ലാൻഡ് മാർക്കുകൾ എന്നിവ സജീവമാക്കുക, അവയെ സാംസ്കാരിക, കമ്യൂണിറ്റി കേന്ദ്രങ്ങളാക്കി മാറ്റുക, ചരിത്ര നിർമിതികളെ വർത്തമാനവുമായി ബന്ധിപ്പിക്കുക, പ്രാദേശിക സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യം.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹിന്റെയും നിർദേശ പ്രകാരമുള്ള സമഗ്രമായ ദേശീയ ദർശനത്തിന്റെ ഭാഗമാണ് ഈ പദ്ധതികൾ.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിന്റെ മേൽനോട്ടവും ഇതിനുണ്ടെന്നും അബ്ദുൽറഹ്മാൻ അൽ മുതൈരി പറഞ്ഞു.അഹ്മദി മാർക്കറ്റ്, റെഡ് പാലസ് എന്നിവ ഈ പദ്ധതികളിൽ ഉൾപ്പെടുന്നു. കുവൈത്ത് പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ സാംസ്കാരിക, കലാ, സാഹിത്യ കൗൺസിലിന്റെ പ്രതിബദ്ധതയും അൽ മുതൈരി സൂചിപ്പിച്ചു.
നഗര-സാമൂഹിക വികസനത്തിൽ സംസ്കാരത്തെ സമന്വയിപ്പിക്കുന്നതുവഴി പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പ്രമുഖ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ സ്ഥാനം ഉറപ്പിക്കാമെന്നും കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

