‘പ്രവാചക അധ്യാപനങ്ങൾ വികലമായി വായിക്കപ്പെടുന്നു’ -കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ
text_fieldsഇന്ത്യൻ ഹുദാ സെന്റർ ഫഹാഹീൽ യുണിറ്റ് കമ്മ്യൂണിറ്റി മീറ്റും ചർച്ചാസംഗമവും അബ്ദുറഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ‘മുഹമ്മദ് നബി- മാനവമൂല്യങ്ങളുടെ നേർസാക്ഷ്യം’ കാമ്പയിന്റെ ഭാഗമായി ഫഹാഹീൽ യുണിറ്റ് കമ്മ്യൂണിറ്റി മീറ്റും ചർച്ചാസംഗമവും സംഘടിപ്പിച്ചു. തക്കാരാ റെസ്റ്റാറന്റ് ഹാളിൽ പരിപാടി സെന്റർ ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ യുണിറ്റ് പ്രസിഡന്റ് വീരാൻ കുട്ടി സ്വലാഹി അധ്യക്ഷത വഹിച്ചു.
ജൈസൽ എടവണ്ണ പ്രഭാഷണം നടത്തി. പ്രവാചക അധ്യാപനങ്ങൾ സാമൂഹിക നീതിയിലധിഷ്ഠിതവും സമൂഹ്യ നിർമാണത്തിന്റ മഹത്തായ ഉദാഹരണങ്ങളുമാണ്. എന്നാൽ ചില പണ്ഡിത വേഷധാരികളിൽ നിന്നുള്ള പ്രസ്താവനകൾ അബദ്ധജഡിലവും, അപക്വവും ഇസ്ലാമിനെയും പ്രവാചകനെയും തെറ്റായി വായിക്കാനിടനൽകുന്നതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്‌ലാമിനെ യഥാവിധി പഠിക്കണമെന്നും കൂട്ടിച്ചേർത്തു.
ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി ചർച്ചകൾ മോഡറേറ്റ് ചെയ്തു. കെ. നാസർ മലബാർ ഗോൾഡ്, ബഷീർ നിലംബൂർ, എഞ്ചിനീയർ നവാസ്, കെ.പി.മൂസാ, വി.കെ.അബ്ദുറഹ്മാൻ, അഷ്‌റഫ് പറമ്പത്ത്, റിഷാദ് ഹാദി, അഹ്‌മദ് ഷാ, എൻ.എം. അഷ്‌റഫ് എന്നിവർ സംസാരിച്ചു. അബ്ദുൽ റസാഖ് കവിത ആലപിച്ചു. അർഷദ് സമാൻ സ്വലാഹി സമാപന സന്ദേശം നൽകി. ഫഹാഹീൽ യുണിറ്റ് സെക്രട്ടറി നൗഷർ സ്വാഗതവും ഹുദാ സെന്റർ ട്രഷറർ ജസീർ പുത്തൂർപള്ളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

