‘പ്രവാചക അധ്യാപനങ്ങൾ സാമൂഹികനീതിയിലധിഷ്ഠിതം’
text_fieldsഹുദാ സെന്റർ മംഗഫ് യൂനിറ്റ് കമ്യൂണിറ്റി മീറ്റ് ഷംസീർ മംഗലാപുരം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ‘മുഹമ്മദ് നബി-മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം’ കാമ്പയിന്റെ ഭാഗമായി മംഗഫ് യുണിറ്റ് കമ്മ്യൂണിറ്റി മീറ്റും ചർച്ചാസംഗമവും സംഘടിപ്പിച്ചു. ഷംസീർ മംഗലാപുരം ഉദ്ഘാടനം ചെയ്തു.
യുണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. മുഹ്സിൻ മുഹമ്മദ് ഖുർആൻ പാരായണം നടത്തി. സംഗമത്തിൽ പ്രവാചക ജീവിതത്തിൽ തങ്ങളെ സ്വാധീനിച്ച സംഭവങ്ങളും മൂല്യങ്ങളും എന്ന വിഷയത്തിൽ ചർച്ച നടന്നു. ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി ചർച്ചകൾ മോഡറേറ്റ് ചെയ്തു. റനീഷ് റഹീം, ഫൈസൽ ആലുവ, ഹാറൂൺ റഷീദ്, മുഹ്സിൻ മുനീർ, ഷംസുദ്ദീൻ, മുഹമ്മദ് ഷാഖിർ, സുഹൈൽ പട്ടാമ്പി, അശ്റഫ് കല്ലൂരൂട്ടി, ഫവാസ് പൊറ്റമ്മൽ, മുനീബ്, മുനീർ, സി.ജമാൽ, മുഹമ്മദ് മുനീർ, ജാവേദ് നാലകത്ത്, മുഹമ്മദ് ഷജീർ, വീരാൻ കുട്ടി സ്വലാഹി, കെ.ടി. ജസീർ എന്നിവർ
ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവാചക ജീവിതം സാമൂഹ്യനിർമാണത്തിന്റെ മഹത്തായ ഉദാഹരണങ്ങളും സാമൂഹികനീതിയിലധിഷ്ഠിതമാണെന്നും ചർച്ച ചൂണ്ടിക്കാട്ടി. ജൈസൽ എടവണ്ണ സമാപന സന്ദേശം നൽകി. യുണിറ്റ് ഭാരവാഹി ജാബിർ പുലാമന്തോൾ സ്വാഗതവും മുഹമ്മദ് അസ്‌ലം തിരൂരങ്ങാടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

