റിപ്പബ്ലിക് ദിനാഘോഷം: നയതന്ത്രജ്ഞർക്കും പൗരപ്രമുഖർക്കും വിരുന്ന് നടത്തി എംബസി
text_fieldsറിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പൗര പ്രമുഖർക്കായി ഇന്ത്യൻ എംബസി നടത്തിയ വിരുന്നിൽ അംബാസഡർ ആദർശ് സ്വൈക സംസാരിക്കുന്നു
കുവൈത്ത് സിറ്റി: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞർക്കും പൗരപ്രമുഖർക്കുമായി വിരുന്ന് നടത്തി.
ബുധനാഴ്ച വൈകീട്ട് ഏഴിന് സാൽമിയയിൽ നടത്തിയ പരിപാടിയിൽ കുവൈത്ത് ജല, വൈദ്യുതി മന്ത്രി ഡോ. മഹ്മൂദ് അബ്ദുൽ അസീസ് ബൂഷഹരി മുഖ്യാതിഥിയായി.
കുവൈത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമായ പൗരപ്രമുഖരും സംബന്ധിച്ചു. ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

