Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനാട്ടിലേക്ക്​ മടങ്ങാൻ...

നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്​ ഓൺലൈൻ രജിസ്​ട്രേഷനുമായി കു​ൈവത്തിലെ ഇന്ത്യൻ എംബസി

text_fields
bookmark_border
kuwait-embassy
cancel

കുവൈത്ത്​ സിറ്റി: നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്​ രജിസ്​റ്റർ ചെയ്യാൻ കുവൈത്തിലെ ഇന്ത്യൻ എംബസി ഒാൺലൈൻ സൗകര്യം ഏർപ്പെടുത്തി. 

വിമാന സർവീസ്​ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്​ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ വിവരം ശേഖരിക്കുക മാത്രമാണ്​ ചെയ്യുന്നതെന്നും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. സർക്കാറിൽനിന്ന്​ വിവരം ലഭിച്ചാൽ എംബസി അറിയിക്കും. 

കുടുംബത്തിലെ ഒാരോ വ്യക്​തിയും പ്രത്യേകം ഫോം പൂരിപ്പിക്കണം. അതേപോലെ കമ്പനികളിലെ പോവാൻ ആഗ്രഹിക്കുന്ന ഒാരോ തൊഴിലാളിയും പ്രത്യേകം ഫോം നൽകണം. യാത്രക്കുള്ള നിബന്ധനകൾ പിന്നീട്​ അറിയിക്കും. കുവൈത്ത്​ സർക്കാറി​​െൻറയും ഇന്ത്യൻ ഭരണകൂടത്തി​​െൻറയും ചട്ടങ്ങൾ കർശനമായി പാലിക്കണം. പ്രത്യേകിച്ച്​ കോവിഡ്​ 19നുമായി ബന്ധപ്പെട്ട ചട്ടങ്ങൾ. രജിസ്​റ്റർ ചെയ്യാനുള്ള ലിങ്ക്​ താഴെ കൊടുക്കുന്നു. https://indembkwt.com/eva/

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCoronaviruscovid 19
News Summary - Kuwait indian embassy registration-Gulf news
Next Story