പ്രയാണം കുവൈത്ത് പുതുവത്സരാഘോഷം
text_fieldsപ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ പുതുവത്സരാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ പുതുവത്സരാഘോഷം കബ്ദിൽ നടത്തി.
കലാ കായിക പരിപാടികൾക്ക് പ്രോഗ്രാം കൺവീനർ ആൾഡ്രിൻ ലൂയിസ് ഷാജി, തോമസ് വർഗീസ്, ബിന്ദു ശശിധരൻ എന്നിവർ നേതൃത്വം നൽകി. പ്രകാശ് മണിമല രചനയും സംവിധാനവും നിർവഹിച്ച പ്രവാസി നാടകത്തിൽ മഞ്ജു മോഹനൻ, തോമസ് വർഗീസ്, ശ്രീകുമാർ മാധവൻ, പ്രകാശ് മണിമല തുടങ്ങിയവർ വേഷമിട്ടു.
ശ്രീകുമാർ മാധവൻ, വിമൽകുമാർ എന്നിവർ നേതൃത്വം നൽകി. ജയകുമാർ സഹദേവൻ, അമ്പിളി നാരായണൻ എന്നിവർ കായിക പരിപാടികൾ നിയന്ത്രിച്ചു.
ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയത് ജോമി ജോസ്, ജോൺ കുട്ടി, നാരായണൻ, ഷാനവാസ്, ബിന്ദു ശശിധരൻ, തോമസ് വർഗീസ്, സ്റ്റാൻലി, പ്രവീൺ എന്നിവരാണ്. സമാപന സമ്മേളനം രക്ഷാധികാരി സിനു ജോൺ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജോ പി. ജോസ് അധ്യക്ഷത വഹിച്ചു.
സി.എച്ച്. സന്തോഷ് പ്രവാസികൾ നോർക്ക പെൻഷൻ പദ്ധതികൾ ചേരേണ്ട ആവശ്യകത വിശദീകരിച്ചു.
സ്വയംതൊഴിൽ പദ്ധതി പരിശീലന കുറിച്ച് അമ്പിളി നാരായണനും സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ സെക്രട്ടറി ഗിരിജ വിജയനും വിശദീകരിച്ചു. ട്രഷറർ രമേശ് നായർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

