ഇഫ്താറുകൾ മതസൗഹാർദ വേദി -അംബാസഡർ
text_fieldsകുവൈത്ത് കെ.എം.സി.സി ഇഫ്താർ മീറ്റ് അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇഫ്താറുകൾ മതസൗഹാർദ വേദിയാണെന്നും വിവിധ മതവിഭാഗങ്ങളുള്ള ഇന്ത്യയിൽ റമദാൻ അതിന്റെ പൂർണതയോടുകൂടി അനുഷ്ഠിക്കുന്നുണ്ടെന്നും കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക. കുവൈത്ത് കെ.എം.സി.സി അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അംബാസഡർ. കെ.എം.സി.സി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിനെ അംബാസഡർ പ്രശംസിച്ചു.
കെ.എം.സി.സി ഇഫ്താർ മീറ്റ്
കുവൈത്ത് കെ.എം.സി.സി പ്രസിഡന്റ് ശറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോർ, ഫിമ പ്രസിഡന്റ് സലിം ദേശായ്, മെഡക്സ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ പി.വി. മുഹമ്മദലി, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് റീജനൽ മാനേജർ അഫ്സൽ ഖാൻ, കെ.ടി.പി. അബ്ദുറഹിമാൻ എന്നിവർ ആശംസ നേർന്നു. ഇസ്മായിൽ ഹുദവി (കെ.ഐ.സി) ഉദ്ബോധന പ്രസംഗം നടത്തി. നിസാർ മൗലവി (കെ.എൻ.എം. ഹുദ സെന്റർ), പി.ടി. ശരീഫ് (കെ.ഐ.ജി), മൊയ്തീൻ കുട്ടി (ലുലു), കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), റിവെൻ ഡിസൂസ (ടൈംസ് കുവൈത്ത്), സിദ്ദീഖ് വലിയകത്ത്, ബഷീർ ബാത്ത, ഹമീദ് കേളോത്ത്, ഹബീബുല്ല മുറ്റിച്ചൂർ, ഡോ. ഹിദായത്തുല്ല (ഖാഇദെ മില്ലത്ത് കൾചറൽ ഫോറം), റിജിൻ രാജ്, അഡ്വ. ബഷീർ (മലപ്പുറം അസോസിയേഷൻ), നിസാം തിരുവനന്തപുരം (ഒ.ഐ.സി.സി), ഹനീഫ് കോഴിക്കോട്, അസീസ് തിക്കോടി, പി.വി. നജീബ് (കോഴിക്കോട് ജില്ല അസോസിയേഷൻ), മൊയ്ദീൻ ലുലു, എ.കെ. മഹ്മൂദ്, അൻവർ ഹുസൈൻ (ആന്ധ്ര) എന്നിവർ വിശിഷ്ടാതിഥികളായി.
കെ.എം.സി.സി ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സിറാജ് എരഞ്ഞിക്കൽ, എൻജി. മുഷ്താഖ്, ശരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസു സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

