Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക​ണ്ട​ൽ​ക്കാ​ട്...

ക​ണ്ട​ൽ​ക്കാ​ട് സം​ര​ക്ഷ​ണ സ​ഖ്യ​ത്തി​ൽ കു​വൈ​ത്തും

text_fields
bookmark_border
mangrove Protection
cancel

കു​വൈ​ത്ത് സി​റ്റി: കാ​ലാ​വ​സ്ഥ മേ​ഖ​ല​യി​ലെ ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ക്കാ​യു​ള്ള (എം.​എ.​സി) സം​രം​ഭ​ത്തി​ൽ കു​വൈ​ത്ത് ചേ​ർ​ന്ന​താ​യി പ​രി​സ്ഥി​തി പ​ബ്ലി​ക് അ​തോ​റി​റ്റി (ഇ.​പി.​എ) അ​റി​യി​ച്ചു. 2022ൽ ​ഈ​ജി​പ്തി​ലെ ശാം ​അ​ൽ​ശൈ​ഖി​ൽ ന​ട​ന്ന കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്തോ​നേ​ഷ്യ​യു​മാ​യി സ​ഹ​ക​രി​ച്ച് യു.​എ.​ഇ​യാ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്.

ക​ണ്ട​ൽ​മ​ര​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്റെ ആ​ഘാ​തം കു​റ​ക്കു​ന്ന​തി​ൽ അ​വ​യു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​കു​ന്ന​തി​ൽ കു​വൈ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത ഇ.​പി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​സ​മീ​റ അ​ൽ​ക​ന്ദ​രി വ്യ​ക്ത​മാ​ക്കി.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണി​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഹ​രി​ത​ഗൃ​ഹ ശ്ര​മ​ങ്ങ​ളെ കു​വൈ​ത്ത് പി​ന്തു​ണ​ക്കു​ന്ന​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി. ഹ​രി​ത​വ​ത്ക​ര​ണ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ഇ.​പി.​എ ആ​വി​ഷ്‍ക​രി​ച്ച​താ​യും ഒ​മാ​നു​മാ​യി സ​ഹ​ക​രി​ച്ച് രാ​ജ്യ​ത്തു​ട​നീ​ളം ക​ണ്ട​ൽ​മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു. ക​ട​ൽ​ജീ​വി​ക​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ന​ല്ല അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന ക​ണ്ട​ൽ​ക്കാ​ടു​ക​ൾ ഓ​ക്‌​സി​ജ​ന്റെ മി​ക​ച്ച ഉ​ൽ​പാ​ദ​ക​രും തീ​ര​ങ്ങ​ളെ മ​ണ്ണൊ​ലി​പ്പി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​വ​യു​മാ​ണെ​ന്നും അ​ൽ​ക​ന്ദ​രി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaitmangrove Protection
News Summary - Kuwait in mangrove Protection Alliance
Next Story